“റൊണാൾഡോ കോവിഡ് മാറി പെട്ടെന്ന് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു” – മെസ്സി

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അടുത്ത ആഴ്ച യുവന്റസും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുറ്റുമ്പോൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് മെസ്സി റൊണാൾഡോ പോരാട്ടവുമാണ്. എന്നാൽ റൊണാൾഡോക്ക് കോവിഡ് നെഗറ്റീവ് ആകാത്തതിനാൽ ആ പോരാട്ടം കാത്തിരിക്കാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഫുട്ബോൾ ലോകം ഉള്ളത്. എന്നാൽ റൊണാൾഡോ പെട്ടെന്ന് തിരികെ കളത്തിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്ന് മെസ്സി പറഞ്ഞു.

റൊണാൾഡോ കോവിഡ് മാറി പെട്ടെന്ന് എത്തണം എന്ന് താൻ ആഗ്രഹിക്കുന്നു എന്ന് മെസ്സി പറഞ്ഞു. യുവന്റസിനെതിരെ കളിക്കുമ്പോൾ റൊണാൾഡോ കളത്തിൽ ഉണ്ടാകണം എന്നും താൻ ആഗ്രഹിക്കുന്നു. മെസ്സി പറഞ്ഞു. റൊണാൾഡോയ്ക്ക് എതിരായ പോരാട്ടങ്ങൾ എന്നും സ്പെഷ്യൽ ആയിരുന്നു എന്ന് മെസ്സി പറയുന്നു. ഒരുപാട് വർഷം ഒരേ നിലവാരത്തിൽ തങ്ങൽ രണ്ട് പേർക്കും കളിക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണെന്നും അർജന്റീന താരം പറയുന്നു.

തങ്ങളുടെ രണ്ട് പേരുടെയും ക്ലബുകളായ ബാഴ്സലോണയും റയൽ മാഡ്രിഡും എപ്പോഴും ഒരുപോലെ കിരീട പോരാട്ടങ്ങളിൽ ഉണ്ടായിരുന്നു. ഈ ടീമുകളും റൊണാൾഡോയും താനും തമ്മിലുള്ള പോരാട്ടങ്ങൾ ആവേശകരമാക്കി. മെസ്സി പറഞ്ഞു. ഫുട്ബോൾ ആരാധകർ തങ്ങൾ തമ്മിലുള്ള പോരാട്ടം ആസ്വദിച്ചിരുന്നു. യുവന്റസിനെ നേരിടുമ്പോഴും അത്തരം നിമിഷങ്ങൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മെസ്സി പറഞ്ഞു.

Previous article20 മത്സരങ്ങളിൽ അപരാജിതരായി എസി മിലാൻ
Next articleവാൻ ഡെ ബീകിന് പ്രീമിയർ ലീഗിനോട് ഇണങ്ങാൻ കുറച്ച് സമയം വേണം എന്ന് സിയെച്