“ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു എന്നും തന്റെ ഹീറോ” – ജോട

20201203 124720
- Advertisement -

ലിവർപൂൾ താരം ജോട തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് വ്യക്തമാക്കി. പോർച്ചുഗീസ് ഫുട്ബോൾ ടീമിൽ ജോടയുടെ സഹതാരമാണ് ഇപ്പോൾ റൊണാൾഡോ. എന്നാൽ ഇപ്പോൾ അല്ല ചെറുപ്പം തൊട്ടേ റൊണാൾഡോ തന്റെ ഹീറോ ആയിരുന്നു എന്ന് ജോട പറഞ്ഞു.

2004ൽ പോർച്ചുഗൽ യൂറോ ഫൈനലിൽ എത്തിയത് ആണ് തന്റെ റൊണാൾഡോയെ കുറിച്ചുള്ള ആദ്യ ഓർമ്മ. അന്ന് തനിക്ക് 7 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 19 കാരനായ റൊണാൾഡോ അന്ന് തന്നെ തന്റെ ഹീറോ ആയിരുന്നു. ആ സമയത്ത് തന്റെ റൊണാൾഡോയുടെ മികവ് അത്രയ്ക്ക് വലുതായിരുന്നു. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ മാഡ്രിഡിലും ഒക്കെ റൊണാൾഡോയുടെ പ്രകടനങ്ങൾ കണ്ടാണ് താൻ വളർന്നത്. ജോട പറഞ്ഞു. പോർച്ചുഗലിൽ എല്ലാവരും റൊണാൾഡോയുടെ കരിയർ ആണ് മാതൃക ആക്കാൻ ശ്രമിക്കുന്നത് എന്നും ജോട പറഞ്ഞു.

Advertisement