ഇതിഹാസം രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!! രാജ്യത്തിനായി ഗോൾ സെഞ്ച്വറി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ പകരം വെക്കാനില്ലാത്ത താരം തന്നെയാണ് എൻ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇന്ന് സ്വീഡന് എതിരായ മത്സരത്തിൽ ഹാഫ് ടൈമിന് തൊട്ടു മുമ്പ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരം ഒരു ഇതിഹാസം കൂടെ രചിച്ചിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി 100 ഗോളുകൾ എന്ന അപൂർവ്വ നേട്ടം. യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്.

ലോക ഫുട്ബോളിൽ ആണെങ്കിൽ ഇത് രണ്ടാമത്തെ മാത്രം തവണയും. യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോറർ ആയ റൊണാൾഡോ 165 മത്സരങ്ങളിൽ നിന്നാണ് ഈ 100 ഗോൾ നോട്ടത്തിൽ എത്തിയത് . യൂറോപ്പിൽ ഹംഗറിയുടെ ഇതിഹാസ താരം പുഷ്കാസ് നേടിയ 84 ഗോളുകൾ ആണ് റൊണാൾഡോക്ക് പിറകിൽ ഉള്ളത്. ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റൊണാൾഡോയ്ക്ക് മുന്നിൽ ഇനി ആകെ ഉള്ളത് ഇറാൻ ഇതിഹാസം അലി ദെയാണ്. അലി 109 ഗോളുകളാണ് ഇറാനായി നേടിയിട്ടുള്ളത്. ഇനി റൊണാൾഡോയുടെ ലക്ഷ്യം അലി ദായെ മറികടക്കുക മാത്രമായിരിക്കും.