റൊണാൾഡോ ബയേണിലേക്ക് ഇല്ല, വാർത്തകൾക്ക് അടിസ്ഥാനമില്ല എന്ന് ബയേൺ

സ്പാനിഷ് മാധ്യമം ആയ എ എസ് ഇന്നലെ റിപ്പോർട്ട് ചെയ്ത റൊണാൾഡോ ബയേണിലേക്ക് എന്ന അഭ്യൂഹം തെറ്റാണെന്ന് ബയേൺ ഡയറക്ടർ ഹസൻ പറഞ്ഞു. റൊണാൾഡോ മികച്ച താരമാണ് എങ്കിലും റൊണാൾഡോ ബയേണിലേക്ക് എന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ വാർത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത ഉണ്ട് എന്നും ബയേൺ റൊണാൾഡോയെ സ്വന്തമാക്കാ‌ൻ ആഗ്രഹിക്കുന്നു എന്നും എ എസ് റിപ്പോർട്ട് ചെയ്തിരുന്നു.

റൊണാൾഡോ കഴിഞ്ഞ സീസണിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. റൊണാൾഡോ ഗോളടിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ ആകാത്തത് റൊണാൾഡോക്ക് നിരാശനൽകിയിരുന്നു. എങ്കിലും താൻ യുണൈറ്റഡിൽ തുടരും എന്ന് തന്നെ ആയിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.