റൊണാൾഡോയുടെ അൽ നസറിന് തോൽവി, കിരീടം അകലുന്നു

Newsroom

Picsart 23 04 19 02 42 00 082
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസറിന് പരാജയം. ഇന്ന് അവരുടെ ചിര വൈരികളായ അൽ ഹിലാലിനെ എവേ ഗ്രൗണ്ടിൽ നേരിട്ട അൽ നസർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോറ്റത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്ന് തിളങ്ങാൻ ആയില്ല. ഒരു മോശം ഫൗളിന് റൊണാൾഡോ മഞ്ഞ കാർഡ് വാങ്ങുകയും ചെയ്തു.

റൊണാൾഡോ 23 04 19 02 42 41 844

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഇഗാളോ ആണ് ഇന്ന് അൽ ഹിലാലിന്റെ രണ്ടു ഗോളുകളും നേടിയത്. രണ്ട് ഗോളുകളും പെനാൾട്ടിയിൽ നിന്നാണ് വന്നത്. 42ആം മിനുട്ടിൽ 60ആം മിനുട്ടിലും ലക്ഷ്യം തെറ്റാതോ ഇഗാളോ ഗോൾ കണ്ടെത്തി. ഈ തോൽവിയോടെ അൽ നസർ 53 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഹിലാൽ 49 പോയിന്റുമായി നാലാമത് ഉണ്ട്. ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.