റൊണാൾഡോക്ക് 2 ഗോളും 2 അസിസ്റ്റും, ഹാട്രിക്ക് അടിക്കാതെ പെനാൾട്ടി വിട്ടു കൊടുത്ത് ക്രിസ്റ്റ്യാനോ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മികച്ച ഫോം തുടർന്ന മത്സരത്തിൽ അൽ നസറിന് വലിയ വിജയം‌. ഇന്ന് നടന്ന മത്സരത്തിൽ അൽ നസർ അൽ ശബാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഇരട്ട ഗോളും ഇരട്ട അസിറ്റുമയി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നും അൽ നസറിന്റെ ഹീറോ ആയി. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ഹാട്രിക്ക് ഗോളുകൾ നേടിയിരുന്നു.

റൊണാൾഡോ 23 08 30 01 28 04 132

ഇന്ന് പതിമൂന്നാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. 19ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ റൊണാൾഡോ രണ്ടാം ഗോൾ കണ്ടെത്തി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ വീണ്ടും അൽ നസറിന് പെനാൾട്ടി ലഭിച്ചു. ഈ പെനാൾട്ടിയും റൊണാൾഡോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0.

40ആം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസരം മുതലെടുത്ത സാഡിയോ മാനേ അൽ നസറിന്റെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ വീണ്ടും അൽ നസറിന് പെനാൾട്ടി കിട്ടി. എന്നാൽ ഹാട്രിക്ക് അടിക്കാമായിരുന്നിട്ടും റൊണാൾഡോ പെനാൾട്ടി ഖരീബിന് വിട്ടു നൽകി. ഖരീബിന് പക്ഷെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

80ആം മിനുട്ടിൽ റൊണാൾഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങവെ റീബൗണ്ടിലൂടെ സുൽത്താൽ അൽ നസറിന്റെ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി. റൊണാൾഡോ 84ആം മിനുട്ടിൽ സബ് ചെയ്യപ്പെട്ട് കളം വിട്ടു. ഈ വിജയത്തോടെ അൽ നസറിന് നാലു മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആയി.