കേരള ബ്ലാസ്റ്റേഴ്സിന്റെ ഗിവ്സൺ സിംഗ് ഇനി ഒഡീഷയിൽ

Newsroom

Picsart 23 08 29 23 22 03 024
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് ഇനി ഒഡീഷ എഫ് സിയിൽ. താരത്തെ ഐ എസ് എൽ ക്ലബ് തന്നെ ആയ ഒഡീഷ എഫ് സി സ്വന്തമാക്കി. ഒരു വർഷം നീണ്ടു നിൽക്കുന്ന ലോൺ കരാറിൽ ആണ് ഒഡീഷ എഫ് സി ഗിവ്സണെ സ്വന്തമാക്കുന്നത്‌. കഴിഞ്ഞ സീസൺ പകുതിക്ക് ശേഷം ഗിവ്സൺ ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിനായും കളിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 27 14 46 51 543

21കാരനായ താരത്തിൻ കേരള ബ്ലാസ്റ്റേഴ്സിൽ 2024വരെയുള്ള കരാർ ഉണ്ട്. ഐ എസ് എല്ലിൽ ആകെ 7 മത്സരങ്ങൾ മാത്രമെ ഗിവ്സണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ താരം കൂടുതൽ അവസരങ്ങൾക്ക് നോക്കിയാണ് ക്ലബ് വിടുന്നത്.

2020 സീസൺ ആരംഭിക്കും മുമ്പ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരോസിൽ നിന്ന് ഗിവ്സണെ സൈൻ ചെയ്തത്‌. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും കളിച്ചിട്ടുണ്ട്.