റോഡ്രിഗസും മിനയുമില്ല, അർജന്റീനയ്‌ക്കെതിരെ ഒരുങ്ങാൻ കൊളംബിയ

അർജന്റീനയ്ക്കും വെനിസ്വേലയ്ക്കുമെതിരായ കൊളംബിയൻ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസും ബാഴ്‌സയുടെ മുൻ പ്രതിരോധ താരം യാരി മിനയും ടീമിൽ ഇല്ല. റോഡ്രിഗസ്- മെസി പോരാട്ടം കാത്തിരുന്ന ആരാധകർക്ക് നിരാശയാണ് ഫലം. സൂപ്പർ താരം ലയണൽ മെസിയും അർജന്റീനയുടെ ടീമിലില്ല. യുവനിരയുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സെപ്തംബര്‍ 7 ന് വെനിസ്വേലയെയും 12 നു അർജന്റീനയെയും കൊളംബിയ നേരിടും.

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ താരമായ റോഡ്രിഗസ് പരിക്കിൽ നിന്നും റിക്കവർ ചെയ്തു കൊണ്ടിരിക്കുകയാണ്. ജർമ്മനിയിൽ തന്നെയാണ് റോഡ്രിഗസ് ഇപ്പോളും തുടരുന്നത്. ബുണ്ടസ് ലീഗ തുടങ്ങിയതിനാൽ സൂപ്പർ താരത്തിന്റെ സേവനം എത്രയും പെട്ടന്ന് ലഭ്യമാക്കാനാണ് ബയേൺ ശ്രമിക്കുന്നത്.