ക്രിസ്റ്റ്യാനോ റൊണാൾഡോ നൈജീരിയക്ക് എതിരെ കളിക്കില്ല

പോർച്ചുഗൽ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് നടക്കുന്ന നൈജീരിയയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ല. ടീമിന്റെ ലോകകപ്പ് സന്നാഹ സൗഹൃദ മത്സരത്തിൽ നിന്ന് താരം വിട്ടു നിൽക്കും എന്ന് കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു. റൊണാൾഡോക്ക് വയറുവേദന ആണെന്നും കോച്ച് പറഞ്ഞു.

20221117 122607

റൊണാൾഡോക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് ഉണ്ട്, ഇക്കാരണത്താൽ പരിശീലനം നടത്തിയില്ല എന്ന് ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്റോസ് പറഞ്ഞു. നവംബർ 24 ന് ഘാനക്ക് എതിരെ നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ റൊണാൾഡോ ഉണ്ടാകും. ഘാനയെ കൂടാതെ ദക്ഷിണ കൊറിയയും ഉറുഗ്വേയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഉള്ളത്…