റിസ്‌വാൻ അലി കേരള യുണൈറ്റഡിലേക്ക്

Img 20210319 131121
- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്വാൻ അലി ഇനി കേരള പ്രീമിയർ ലീഗ് ക്ലബായ കേരള യുണൈറ്റഡിന് വേണ്ടി കളിക്കും. യുണൈറ്റഡ് ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള അൽഹിലാൽ യുണൈറ്റഡന് വേണ്ടി മുമ്പ് യുഎഇ ലീഗ് കളിച്ച മലയാളി താരം ആണ് റിസ്വാൻ അലി. താരത്തന്റെ ട്രാൻസ്ഫർ കേരള യുണൈറ്റഡ് പൂർത്തിയാക്കി.  മിഡ്‌ഫീൽഡറായ താരം ഗോകുലം കേരള, ചെന്നൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് , സൗത്ത് യുണൈറ്റഡ് ബാംഗ്ലൂർ, സിറ്റി അത്ലറ്റികോ കൊൽക്കട്ട എന്നീ പ്രമുഖ ടീമുകൾക്ക് വേണ്ടി മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച് 2018 ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിനെ കിരീടത്തിൽ എത്തിക്കുക ആകും റിസ്വാൻ അലിയുടെ ആദ്യ ലക്ഷ്യം. കേരള പ്രീമിയർ ലീഗിൽ ആദ്യമായി കളിക്കുന്ന കേരള യുണൈറ്റഡ് മികച്ച രീതിയിലാണ് സീസണ് തുടങ്ങിയിരിക്കുന്നത്.

Advertisement