ബാലൻ ഡി ഓർ ലഭിക്കാത്തത് കരിയറിൽ നേരിട്ട ഏറ്റവും വലിയ അനീതി- റിബറി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡി ഓർ പുരസ്‌കാരത്തിന് 2013 ൽ തന്നെ തിരഞ്ഞെടുകാത്തത് താൻ കരിയറിൽ നേരിട്ട ഏറ്റവും വലിയ അനീതിയാണെന്ന് മുൻ ബയേൺ താരം ഫ്രാങ്ക് റിബറി. 2013 ൽ റിബറി, മെസ്സി എന്നിവരെ പിന്നിലാക്കി ക്രിസ്റ്റിയാനോ റോണാൾഡോയാണ് പുരസ്‌കാരം നേടിയത്.

2013 ൽ ജർമ്മൻ ക്ലബ്ബിനോപ്പം അവിസ്മരണീയ പ്രകടനങ്ങളും നേട്ടങ്ങളുമാണ് റിബറി നേടിയത്. 22 ഗോളുകളും 18 അസിസ്റ്റുകളും നേടിയ താരം ക്ലബ്ബിനോപ്പം ബുണ്ടസ് ലീഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ജർമ്മൻ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും നേടി. പക്ഷെ 2013 ൽ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ, മെസ്സി എന്നുവർക്ക് പിന്നിലാണ് റിബറി പുരസ്കാരത്തിൽ വന്നത്.

മെസ്സി , റൊണാൾഡോ എന്നിവർക്കെതിരെ തനിക്ക് പ്രത്യേഗമായി ദേഷ്യമില്ല. പക്ഷെ താനാണ് ആർഹിച്ചിരുന്നത് എന്നാണ് റിബറിയുടെ പക്ഷം. നേരത്തെയും റിബറി ഈ തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരുന്നു.