മാറ്റത്തിനൊപ്പം ചേർന്ന് റയൽ മാഡ്രിഡും, ക്ലബ്ബിന് ഇനി വനിതാ ടീമും

- Advertisement -

റയൽ മാഡ്രിഡിന് ഇനി വനിതാ ടീമും. സാന്റിയാഗോ ബെർണാബുവിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് വനിതാ ടീം രൂപികരിക്കുന്നതിനായുള്ള അവസാന നടപടികൾ റയൽ അധികൃതർ പൂർത്തീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ്കളിൽ ഒന്നായ റയൽ മാഡ്രിഡും വനിതാ ടീം ഇറക്കുന്നതോട് കൂടി വനിതാ ഫുട്‌ബോളിന്റെ വളർച്ച ഏറെ വേഗത്തിലാകും.

സെപ്റ്റംബറിൽ നടക്കുന്ന വോട്ടിങ്ങിൽ ക്ലബ്ബ് അംഗങ്ങളുടെ അംഗീകാരം കൂടെ ലഭിച്ചാൽ റയൽ വനിതാ ടീം രൂപീകരണം അതിന്റെ അവസാന കടമ്പയും കടക്കും. 2020-2021 സീസൺ മുതലാകും റയൽ മാഡ്രിഡ് വനിതാ ടീം കളിച്ചു തുടങ്ങുക. നിലവിൽ പ്രമോഷൻ ലഭിച്ച സി ഡി ടാകൊണ് ടീമിനെ ഏറ്റെടുത്താണ് റയൽ ടീം രൂപീകരിക്കുക. എങ്കിലും അടുത്ത സീസൺ മുതൽ തന്നെ റയൽ മാഡ്രിഡ് നൽകുന്ന സൗകര്യങ്ങളിലാകും ടാകൊണ് ടീം ഇറങ്ങുക.

Advertisement