ഹസാർഡിന്റെ ആദ്യ ഗോൾ പിറന്നു, പ്രീ സീസണിൽ റയലിന് ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയിൽ നിന്ന് വൻ തുകക്ക് എത്തിച്ച ഈഡൻ ഹസാർഡിന്റെ മാഡ്രിഡ് കുപ്പായത്തിലെ ആദ്യ ഗോൾ പിറന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. പ്രീ സീസൺ സൗഹൃദ മസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ശാൽസ്ബെർഗിനെ മറികടന്നത്. പ്രീ സീസണിൽ ഏറെ വിമർശങ്ങൾ കേട്ട റയൽ ഇന്നത്തെ ജയത്തോടെ ഇത് തുടർച്ചയായ രണ്ടാം ജയമാണ്. നേരത്തെ ഫെനർബാഷയെയും റയൽ മറികടന്നിരുന്നു.

മത്സരത്തിൽ ഇത്തവണയും സിദാൻ ബെയ്‌ൽ, റോഡ്രിഗസ് എന്നിവരെ ഉൾപെടുത്തിയില്ല. 19 ആം മിനുട്ടിൽ ആണ് ഹസാർഡിന്റെ ഗോൾ പിറന്നത്. ഹസാർഡിന്റെ ഗോൾ മനോഹരം ആയിരുന്നെങ്കിലും മത്സരം പക്ഷെ പിന്നീട് വിരസമായിരുന്നു. രണ്ടാം പകുതിയിൽ ഹസാർഡിന്റെ പകരം ഇറങ്ങിയ യോവിക് മികച്ച അവസരം തുലച്ചത് റയലിന്റെ ലീഡ് ഉയർത്തുന്നതിന് തടസമായി. ആഗസ്റ്റ് 17 ന് സെൽറ്റ വിഗോക്ക് എതിരെയാണ് റയലിന്റെ ആദ്യ ലീഗ് മത്സരം.