യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്

Newsroom

Updated on:

റയൽ മാഡ്രിഡിന്റെ പ്രീസീസൺ അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. അവർക്ക് ഒരു പരാജയം കൂടെ ഇന്ന് വഴങ്ങേണ്ടി വന്നു. ഇന്ന് യുവന്റസിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 20 മിനുട്ടിൽ തന്നെ യുവന്റസ് ഇന്ന് 2 ഗോളുകൾക്ക് മുന്നിൽ എത്തി. കളി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മോയിസസ് കീൻ റയലിനായി വല കുലുക്കി.

റയൽ 23 08 03 08 38 24 722

20ആം മിനുട്ടിൽ തിമോതി വിയ യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ച റയൽ മാഡ്രിഡിന് 38ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോൾ മടക്കാൻ ആയി. ക്രൂസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയിൽ വ്ലാഹോവിച് കൂടെ യുവന്റസിനായി ഗോൾ നേടിയതോടെ അവരുടെ വിജയം പൂർത്തിയായി‌.