“ക്രിസ്റ്റ്യാനോയേയും റൂണിയേം കണ്ടാണ് താൻ വളർന്നത്” – റാഷ്ഫോർഡ്

- Advertisement -

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇംഗ്ലീഷ് താരം റൂണിയും ആണ് തന്റെ ചെറുപ്പകാലത്തെ പ്രചോദനമായിരുന്നത് ർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സ്ട്രൈക്കർ റാാഹ്ഫോർഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് റാഷ്ഫോർഡ്. മാഞ്ചസ്റ്ററിന്റെ തന്നെ രണ്ട് മുൻ താരങ്ങളെ കണ്ടാണ് വളർന്നത് എന്ന് റാഷ്ഫോർഡ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശൈലിയിലാണ് റാഷ്ഫോർഡ് ഷോട്ടുകൾ ഉതിർക്കാറുള്ളത്. റൊണാൾഡോയെ ഓർമ്മിപ്പിച്ച ഫ്രീകിക്ക് ഗോൾ ഈ സീസണിൽ ചെൽസിക്ക് എതിരെ റാഷ്ഫോർഡ് നേടിയിരുന്നു. റൂണിയുടെയും റൊണാൾഡോയുടെയും കളികൾ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞത് വളരെ വലിയ കാര്യമായിരുന്നു എന്ന് റാഷ്ഫോർഡ് പറഞ്ഞു. അവർക്ക് പിച്ചിൽ നൽകാൻ കഴിയുന്ന ഊർജ്ജവും അത്ഭുതപ്പെടുത്തിയിരുന്നു. റാഷ്ഫോർഡ് പറഞ്ഞു.

Advertisement