റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലിൽ

Newsroom

Picsart 23 02 09 02 35 38 202

ഫിഫ ക്ലബ് ലോകകപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ അൽ അഹ്‌ലിയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇതിനു മുമ്പ് നാലു തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്. ഇന്ന് 42-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ആണ് റയൽ മാഡ്രിഡിന് വേണ്ടി സ്‌കോറിംഗ് തുറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാൽവെർഡെയുടെ ഒരു കൂൾ സ്‌ട്രൈക്കിലൂടെ സ്പാനിഷ് ടീം ലീഡ് ഇരട്ടിയാക്കി.

റയൽ മാഡ്രിഡ് 23 02 09 02 35 56 131

രണ്ട് ഗോളിന് പിറകിലായിട്ടും അൽ അഹ്‌ലി വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. 65-ാം മിനിറ്റിൽ അവർക്ക് പെനാൽറ്റി ലഭിക്കുകയും ചെയ്തു, അത് മാലൗൾ ഗോളാക്കി മാറ്റിം സ്കോർ 2-1. 86-ാം മിനിറ്റിൽ റയൽ മാഡ്രിഡിനും പെനാൾട്ടി കിട്ടി. എന്നാൽ ആ പെനാൾട്ടി മോഡ്രിച്ചിന് ഗോളാക്കി മാറ്റാനായില്ല.

ഇഞ്ചുറി ടൈമിൽ റോഡ്രിഗോയും അരിബാസും ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഇനി ശനിയാഴ്ച രാത്രി അൽ ഹിലാലിനെ ആകും ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ റയൽ നേരിടുക.