ഫിഫ ക്ലബ് ലോകകപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ അൽ അഹ്‌ലിയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇതിനു മുമ്പ് നാലു തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്. ഇന്ന് 42-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ആണ് റയൽ മാഡ്രിഡിന് വേണ്ടി സ്‌കോറിംഗ് തുറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാൽവെർഡെയുടെ ഒരു കൂൾ സ്‌ട്രൈക്കിലൂടെ സ്പാനിഷ് ടീം ലീഡ് ഇരട്ടിയാക്കി.
രണ്ട് ഗോളിന് പിറകിലായിട്ടും അൽ അഹ്‌ലി വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. 65-ാം മിനിറ്റിൽ അവർക്ക് പെനാൽറ്റി ലഭിക്കുകയും ചെയ്തു, അത് മാലൗൾ ഗോളാക്കി മാറ്റിം സ്കോർ 2-1. 86-ാം മിനിറ്റിൽ റയൽ മാഡ്രിഡിനും പെനാൾട്ടി കിട്ടി. എന്നാൽ ആ പെനാൾട്ടി മോഡ്രിച്ചിന് ഗോളാക്കി മാറ്റാനായില്ല.
ഇഞ്ചുറി ടൈമിൽ റോഡ്രിഗോയും അരിബാസും ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഇനി ശനിയാഴ്ച രാത്രി അൽ ഹിലാലിനെ ആകും ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ റയൽ നേരിടുക.