യൂറോ കപ്പിനു ശേഷം റാഷ്ഫോർഡ് ശസ്ത്രക്രിയക്ക് വിധേയനാകും

20210606 130258
Credit; Twitter
- Advertisement -

അടുത്ത സീസൺ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യുവതാരം മാർക്കസ് റാഷ്ഫോർഡ് ഉണ്ടാകില്ല. താരം തന്നെ ദീർഘകാലമായി അലട്ടുന്ന പരിക്കുകൾ മാറാനായി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോ കപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി കളിച്ച ശേഷമാകും ശസ്ത്രക്രിയ. റാഷ്ഫോർഡിന് ഷോൾഡറിലും കാലിലും പരിക്ക് ഉണ്ട്. അവസാന കുറേ കാലമായി പരിക്ക് സഹിച്ചാണ് താരം കളിക്കുന്നത്.

പരിക്ക് സഹിച്ച് കളിക്കുന്നത് റാഷ്ഫോർഡിന്റെ ഫോമിനെ കാര്യമായി ബാധിക്കുന്നുണ്ട്. കാലിലെ പരിക്ക് മാറ്റാനുള്ള ശസ്ത്രക്രിയ ആകും ആദ്യം നടക്കുക. യൂറോ കപ്പ് കഴിഞ്ഞ് താരം നേരെ ശസ്ത്രക്രിയക്ക് വിധേയനാകും. അടുത്ത സീസണിന്റെ ആദ്യ മാസങ്ങൾ ചികിത്സ കാരണം റാഷ്ഫോർഡിന് നഷ്ടമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും താരത്തെ ശസ്ത്രക്രിയക്ക് വിധേയനാകാൻ തന്നെ ആണ് ഉപദേശിച്ചിരിക്കുന്നത്.

Advertisement