ഇംഗ്ലീഷ് യുവ താരം റാഷ്ഫോർഡ് ഒരു സെൻട്രൽ സ്ട്രൈക്കർ ആയല്ല തിളങ്ങുന്നത് എന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ്. ഒമ്പതാം നമ്പറിൽ തിളങ്ങാനിള്ള കുറെ കാര്യങ്ങൾ റാഷ്ഫോർഡിനില്ല. പന്ത് ഹോൾഡ് ചെയ്ത് വെക്കാനോ എളുപ്പത്തിൽ ഗോൾ കണ്ടെത്താനോ റാഷ്ഫോർഡിന് ആവില്ല. അതുകൊണ്ട് തന്ന റാഷ്ഫോർഡിനെ സെൻട്രൽ സ്ട്രൈക്കർ ആയി കളിപ്പിക്കാൻ ആവില്ല എൻ സൗത്ഗേറ്റ് പറഞ്ഞു.
റാഷ്ഫോർഡിനെ ഒഎഉ വൈഡ് അറ്റാക്കാർ ആയാണ് കളിപ്പിക്കേണ്ടത്. റാഷ്ഫോർഡ് തിളങ്ങുന്നതും ആ പൊസിഷനിൽ ആണ്. ഇടതു ഭാഗത്ത് നിന്ന് കട്ട് ചെയ്ത് ബോക്സിലേക്ക് വരാൻ ആണ് റാഷ്ഫോർഡിന് മികവുള്ളത്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പലപ്പോഴും കാണാൻ കഴിയുന്നതാണ്. ഹാരി കെയ്നെ പോലെ ഗോളിന് പുറം തിരിഞ്ഞു നിൽക്കുമ്പോൾ കരുത്തോടെ നിക്കാൻ റാഷ്ഫോർഡിനാകുന്നില്ല എന്നും ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞു. ഇംഗ്ലണ്ട് എപ്പോഴും റാഷ്ഫോർഡിനെ നമ്പർ 9 ആക്കി മാറ്റാൻ ആണ് ശ്രമിച്ചിട്ടുള്ളത്. പക്ഷെ ഇപ്പോഴും അതാണ് റാഷ്ഫോർഡിന്റെ മികച്ച പൊസിഷൻ എന്ന് തനിക്ക് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.