മെസ്സിയുടെ ഫ്രീകിക്ക് ഗോളുകൾക്ക് കാരണം താൻ എന്ന് മറഡോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ഫ്രീകിക്ക് എടുക്കുന്നതിൽ ഇത്ര നന്നാവാൻ കാരണം താൻ ആണെന്ന് അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ. താരം അർജന്റീന പരിശീലകനായിരുന്ന കാലത്ത് നൽകിയ ഉപദേശം ആണ് മെസ്സിയെ മെച്ചപ്പെടുത്തിയത് എന്ന് മറഡോണ പറയുന്നു. താൻ അർജന്റീനയുടെ പരിശീലകനായ സമയത്ത് മെസ്സിക്ക് ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ടായിരുന്നു. മറഡോണ പറഞ്ഞു.

പരിശീലനത്തിനു ശേഷം ഫ്രീകിക്ക് എടുക്കാൻ വേണ്ടി മെസ്സി പ്രത്യേക പരിശീലനം നടത്തുമായിരുന്നു. തന്റെ കിക്കുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതിനാൽ മെസ്സി മറഡോണയോട് ഉപദേശം ചോദിച്ചു എന്നും അതെങ്ങനെ ആണ് എടുക്കേണ്ടത് എന്ന് താൻ കാണിച്ചു കൊടുത്തു എന്നും മറഡോണ പറഞ്ഞു. ഇപ്പോൾ മെസ്സിക്ക് ഫ്രീകിക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത അത്ര മികവ് ലഭിച്ചു എന്നും മറഡോണ പറഞ്ഞു.