മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് മത്സരത്തിൽ റാഷ്ഫോർഡ് ഉണ്ടാകില്ല

Rashford

മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ മൊൾഡോവയിൽ ചെന്ന് യൂറോപ്പ ലീഗിൽ ഷറിഫ് ക്ലബിനെ നേരിടുമ്പോൾ യുണൈറ്റഡിന് ഒപ്പം മാർക്കസ് റാഷ്ഫോർഡ് ഉണ്ടാകില്ല. താരത്തിന് ഫിറ്റ്നസ് പ്രശ്നം ഉള്ളത് കൊണ്ട് താരത്തെ മാച്ച് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. വാൻ ബിസാക, വാൻ ഡെ ബീക്, ഗോൾ കീപ്പർ ഡുബ്രൊക എന്നിവരും ട്രാവലിങ് സ്ക്വാഡിൽ ഇല്ല.

റാഷ്ഫോർഡ്

ലൂക്ക് ഷായെ സ്ക്വാഡിൽ തിരികെയെത്തി. പരിക്ക് കാരണം പുറത്ത് ഇരിക്കുന്ന മാർഷ്യലും ടീമിനൊപ്പം ഇല്ല. എഫ്എ യൂത്ത് കപ്പ് ജേതാവായ കീപ്പർ റാഡെക് വിറ്റെക്കിനെ യുണൈറ്റഡ് ടീമിൽ ‌ചേർത്തു. ഗ്രൂപ്പിലെ ആദ്യ മത്സരം പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ വിജയം നേടാൻ ആകും എന്ന പ്രതീക്ഷയിൽ ആണ്.

Manchester United’s travelling squad vs Sheriff Tiraspol: De Gea, Heaton, Vitek. Lindelof, Maguire, Martinez, Malacia, Varane, Dalot, Shaw. Fernandes, Eriksen, Fred, Casemiro, McTominay, Iqbal. Ronaldo, Antony, Sancho, Elanga, Garnacho, McNeill