ഹാമസ് റോഡ്രിഗസ് ഇനി ഗ്രീസിൽ കളിക്കും

Img 20220914 162037

ഹാമസ് റോഡ്രിഗസ് ഇനി ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിൽ. താരത്തിന്റെ സൈനിംഗ് ഒളിമ്പിയാകോസ് ഉടൻ പൂർത്തിയാക്കും. ഖത്തറിൽ ആയിരുന്നു ഹാമസ് റോഡ്രിഗസ് അവസാന സീസൺ ചിലവഴിച്ചത്. ഖത്തർ ക്ലബായ അൽ റയാൻ വിടും എന്ന് ഹാമസ് നേരത്തെ അറിയിച്ചിരുന്നു. ലോൺ കരാറിൽ ആകും ഈ നീക്കം.

എവർട്ടൺ വിട്ടായിരുന്നു ഹാമസ് ഖത്തറിലേക്ക് പോയത്. ഖത്തറിൽ 15 മത്സരങ്ങൾ കളിച്ച ഹാമസ് ആകെ 5 ഗോളുകൾ നേടിയിരുന്നു. നേരത്തെ ആഞ്ചലോട്ടിയുടെ സാന്നിദ്ധ്യം ആയിരുന്നു ഹാമസിനെ എവർട്ടണിൽ എത്തിച്ചത്. ആഞ്ചലോട്ടി എവർട്ടൺ വിട്ടപ്പോൾ ഹാമസും ക്ലബ് വിടുകയായിരുന്നു.

ഹാമസ്

റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് എവർട്ടണിൽ എത്തിയതോടെ ഫോമിലേക്ക് എത്തിയിരുന്നു. മുമ്പ് രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിലും താരം കളിച്ചിരുന്നു.