ബംഗ്ലാദേശിനോട് സമനില, ഫിഫ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും

പുതിയ ഫിഫ റാങ്കിംഗിലും ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ സമനില വഴങ്ങിയത് ആണ് റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടിയാവാൻ കാരണം. കഴിഞ്ഞ മാസം 104ആം സ്ഥാനത്ത് നിന്ന് ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ പിറകോട്ട് പോയി 107ആം സ്ഥാനത്താകും ഈ റാംകിംഗിൽ ഉണ്ടാവുക.

ഇന്ത്യയ്ക്ക് ഈ‌ റാങ്കിംഗിൽ ആറു പോയന്റ് ആകും നഷ്ടമാവുക. ഇന്ത്യയെ സമനിലയിൽ പിടിച്ച ബംഗ്ലാദേശ് മൂന്ന് സ്ഥാനങ്ങൾ റാങ്കിംഗിൽ മെച്ചപ്പെടുത്തുകയും ചെയ്തു. റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരും. ഒക്ടോബർ 24നാകും റാങ്കിംഗ് വരുന്നത്.

Previous articleപരിക്ക് മാറാതെ പോഗ്ബയും ഡി ഹെയയും, ലിവർപൂളിനെതിരെ കളിക്കില്ല
Next articleകേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്ന എ ടി കെയ്ക്ക് ഒപ്പം അനസും ജോബിയും ഉണ്ടാകില്ല