കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്ന എ ടി കെയ്ക്ക് ഒപ്പം അനസും ജോബിയും ഉണ്ടാകില്ല

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ എ ടി കെ നിരയിൽ അവരുടെ രണ്ട് മലയാളി താരങ്ങൾ ഒപ്പം ഉണ്ടാവില്ല. ഈ സീസണിൽ എ ടി കെ പുതുതായി സൈൻ ചെയ്ത താരങ്ങളായ ജോബി ജസ്റ്റിനും അനസ് എടത്തിടികയ്ക്കും കൊച്ചിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരം നഷ്ടമാകും. സസ്പെൻഷൻ കാരണമാണ് ഇരുവർക്കും കളിക്കാൻ ആവാത്തത്.

ഈസ്റ്റ് ബംഗാളിനു വേണ്ടി കളിക്കുമ്പോൾ ഉണ്ടായ സംഭവത്തിൽ ആറു മത്സരങ്ങളിൽ വിലക്ക് നേരിട്ട് കൊണ്ടിരിക്കുകയാണ് ജോബി. കഴിഞ്ഞ സീസണിലെ അവസാന മൂന്നു മത്സരങ്ങൾ നഷ്ടപ്പെട്ട ജോബിക്ക് ഈ സീസൺ തുടക്കത്തിലെ മൂന്ന് മത്സരങ്ങൾ കൂടെ നഷ്ടമാകും. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സൂപ്പർ കപ്പ് കളിക്കുമ്പോൾ കിട്ടിയ ചുവപ്പ് കാർഡ് കാരണമാണ് അനസ് എടത്തൊടിക പുറത്തിരിക്കുന്നത്. അനസിന് ഒരു മത്സരത്തിൽ മാത്രമെ വിലക്കുള്ളൂ.

Previous articleബംഗ്ലാദേശിനോട് സമനില, ഫിഫ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും
Next articleധോണിയുടെ ഭാവിയെ പറ്റി സെലക്ടർമാരോട് സംസാരിക്കുമെന്ന് ഗാംഗുലി