റാംസിക്ക് യുവന്റസിൽ എട്ടാം നമ്പർ ജേഴ്സി

ഇറ്റാലിയൻ ക്ലബായ യുവന്റസിൽ എത്തിയ വെയിൽസ് താരം റാംസി പുതിയ ക്ലബിൽ ഏതു ജേഴ്സി അണിയും എന്ന് തീരുമാനമായി. തന്റെ മുൻ ക്ലബായ ആഴ്സണലിൽ ഉണ്ടായിരുന്നപ്പോൾ അണിഞ്ഞിരുന്ന നമ്പർ 8 ജേഴ്സി തന്നെ ആകും റാംസി യുവന്റസിലും അണിയുക. യുവന്റസിന്റെ ഇതിഹാസ താരം മാർചിസൊ ക്ലബ് വിട്ട ശേഷം ഒഴിഞ്ഞ് കിടക്കുകയായിരുന്നു എട്ടാം നമ്പർ ജേഴ്സി.

മുമ്പ് അന്റോണിയീ കോണ്ടെ, മാർകോ ടാർഡെലി എന്നിവരൊക്കെ അണിഞ്ഞ ജേഴ്സിയാണിത്. ഫ്രീ‌ ട്രാൻസ്ഫറിലൂടെ ആയിരുന്നു റാംസിയെ ഇത്തവണ യുവന്റസിലേക്ക് എത്തിയത്. നാലു വർഷത്തേക്കാണ് വെയിൽസ് താരം യുവന്റസിൽ കരാർ ഒപ്പുവെച്ചത്. ജൂലൈ ഒന്നു മുതൽ റാംസി യുവന്റസിന്റെ താരമാകും.

2008 മുതൽ ആഴ്സണലിൽ ഉള്ള റാംസി ഗണ്ണേഴ്സിനായി 369 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 64 ഗോളുകളും 62 അസിസ്റ്റും ഗണ്ണേഴ്സിനായി റാംസി സംഭാവന ചെയ്തു. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡും നേടിയ താരം കൂടിയാണ് റാംസി

Previous article“ആർതർ ബാഴ്സലോണയിൽ കുറച്ച് കൂടെ ധൈര്യം കാണിക്കണം” – റിവാൾഡോ
Next articleഈ കാലത്തില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ റണ്‍സെല്ലാം തിരിച്ച് പിടിക്കുവാനുള്ള ശ്രമത്തിലാണ് താന്‍