സ്പാനിഷ് കുപ്പായത്തിൽ കസിയാസിന്റെ റെക്കോർഡ് മറികടന്ന് റാമോസ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ്‌ ഇനി സെർജിയോ റാമോസിന് സ്വന്തം. ഇന്ന് യൂറോ 2020 യോഗ്യത മത്സരത്തിൽ നോർവേക്ക് എതിരായ ടീമിൽ ഉൾപ്പെട്ടതോടെയാണ് റാമോസ് ചരിത്രം കുറിച്ചത്.

ഇന്ന് സ്പാനിഷ് കുപ്പായത്തിൽ 168 ആം മത്സരം കളിക്കുന്ന റാമോസ് 167 മത്സരങ്ങൾ കളിച്ച മുൻ ഗോൾ കീപ്പർ ഐക്കർ കസിയാസിന്റെ റെക്കോർഡാണ് മറികടന്നത്. 33 വയസുകാരനായ റാമോസ് തന്റെ 18 ആം വയസിലാണ് ആദ്യമായി സ്പാനിഷ് ജേഴ്സി അണിയുന്നത്. 2005 ൽ കാർലോസ് പുയോളിന് പകരക്കാരനായി ചൈനക്ക് എതിരെയായിരുന്നു ആ മത്സരം. പിന്നീട് സ്പെയിനിനൊപ്പം 2008 ലെ യൂറോ കപ്പും, 2010 ലോകകപ്പും, 2012 യൂറോ കപ്പും റയൽ മാഡ്രിസ് ക്യാപ്റ്റൻ കൂടിയായ റാമോസ് സ്വന്തമാക്കി.