റാകിറ്റിച് ഇനി ക്രൊയേഷ്യ ജേഴ്സിയിൽ ഇല്ല, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Img 20200921 192232
- Advertisement -

മുൻ ബാഴ്സലോണ താരം ഇവാൻ റാകിറ്റിച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. അവസാന 12 വർഷമായി ക്രൊയേഷ്യൻ ദേശീയ ടീമിലെ പ്രധാന താരമായിരുന്നു റാക്കിറ്റിച്. മോഡ്രിചും റാക്കിറ്റിചും തമ്മിലുള്ള ക്രൊയേഷ്യൻ മധ്യനിരയിലെ കൂട്ടുകെട്ട് യൂറോപ്പിലെ പല വമ്പന്മാരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ എല്ലാവരെ ഞെട്ടിച്ച് കൊണ്ട് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നതിലും റാക്കിറ്റിചിന് വലിയ പങ്കുണ്ടായിരുന്നു.

ക്രൊയേഷ്യക്ക് വേണ്ടി 2007ൽ ആണ് റാക്കിറ്റിച് അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനു വേണ്ടി 106 മത്സരങ്ങൾ കളിച്ച റാക്കിറ്റിച് 16 ഗോളുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ ബാഴ്സലോണ വിട്ട് സെവിയ്യക്ക് വേണ്ടിയാണ് റാക്കിറ്റിച് കളിക്കുന്നത്. 32കാരനായ താരം ഫിറ്റ്നെസ് ശ്രദ്ധിച്ച് ക്ലബിനായി കൂടുതൽ കളിക്കാൻ വേണ്ടിയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

Advertisement