രാജസ്ഥാനിൽ നിന്ന് ആദ്യമായി ഒരു ടീം ഐ ലീഗിൻ, ഐ ലീഗ് യോഗ്യത ഉറപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ്!!

ഐ ലീഗ് യോഗ്യത ടൂർണമെന്റ് വിജയിച്ച് രാജസ്ഥാൻ യുണൈറ്റഡ് ഐ ലീഗിന് യോഗ്യത നേടി. രാജസ്ഥാനിൽ നിന്ന് ഐ ലീഗിൽ എത്തുന്ന ആദ്യ ടീമായി ഇതോടെ രാജസ്ഥാൻ യുണൈറ്റഡ് മാറി. ഇന്ന് ഐ-ലീഗ് യോഗ്യതാ റൗണ്ടിലെ വിധി നിർണയിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് കെങ്ക്രെ എഫ് സിയെ സമനിലയിൽ പിടിച്ചാണ് ചാമ്പ്യന്മാരായത്. ഫൈനൽ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ യുണൈറ്റഡ് ഫിനിഷ് ചെയ്തു. 5 പോയിന്റുമായി കെങ്ക്രെ രണ്ടാമതും ഫിനിഷ് ചെയ്തു.

ഇന്നത്തെ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. നേരത്തെ യോഗ്യത റൗണ്ടിൽ ഡെൽഹി എഫ് സിയെയും മഹാരാജ് എഫ് സിയെയും പരാജയപ്പെടുത്താൻ രാജസ്ഥാന് ആയിരുന്നു.രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഐ ലീഗ് യോഗ്യത റൗണ്ടിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ല.