പി എസ് ജി ഗോൾ കീപ്പർ സെർജിയോ റികോ ഇപ്പോഴും കോനയിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് താരം ഐ സിയുവിൽ തന്നെ തുടരുകയാണ്. കോമയിൽ നിന്ന് അടുത്ത ആഴ്ച താരം എഴുന്നേൽക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. താരത്തിന്റെ പരിക്കുകൾ ഭേദമാകുന്നുണ്ട് എന്നും മരുന്നുകളോട് താരത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടർമാർ അറിയിച്ചു.
സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആണ് പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാന മത്സരത്തിൽ പി എസ് ജു സ്ട്രാസ്ബർഗിനെതിരെ സമനില നേടി ലീഗ് 1 കിരീടം ഉറപ്പിച്ചപ്പോൾ ബെഞ്ചിൽ റിക്കോ ഉണ്ടായിരുന്നു. കിരീടം ജയിച്ചതിനാൽ കളിക്കാർക്ക് അനുവദിച്ച വിശ്രമം ആസ്വദിക്കാനായി താരം തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നപ്പോൾ ആണ് അപകടം ഉണ്ടായത്.
നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി ഇതുവരെ 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടും എന്ന പ്രതീക്ഷയിൽ നിൽക്കുകയാണ് ആണ് ഫുട്ബോൾ ലോകം