ഇരട്ട ഗോളുകളുമായി ഡി മരിയ, പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിൽ

ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ സെമിയിൽ കടന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ദിജോണിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയിൽ കടന്നത്. ഇരട്ട ഗോളുകളുമായി അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഏയ്ഞ്ചൽ ഡി മരിയ കാലം നിറഞ്ഞ് കളിച്ചപ്പോൾ മറ്റൊരു ഗോൾ നേടിയത് ബെൽജിയം താരം തോമസ് മുനിയെയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ഡി മരിയയുടെ ഇരട്ട ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. എഴുപത്തിയാറാം മിനുട്ടിലാണ് പിഎസ്ജി ബെൽജിയൻ താരത്തിന്റെ ഗോളിൽ സെമി ഉറപ്പിച്ചത്. ഇതിനു മുൻപ് റെന്നെസിനെതിരെയും സെയിന്റ് ഏറ്റിനിനെതിരെയും പിഎസ്ജിക്ക് വേണ്ടി ഡി മരിയ സ്‌കോർ ചെയ്തിരുന്നു,

Previous articleകോപ്പ ഇറ്റാലിയ : മിലാൻ ലാസിയോ പോരാട്ടം സമനിലയിൽ
Next articleകലാശപ്പോരാട്ടത്തിൽ ജെംഷെഡ്പൂർ ബെംഗളൂരുവിനെതിരെ