ഇന്ന് തോറ്റാല്‍ വണ്ടി കയറാം, അവസാന എട്ടു ടീമുകളെ ഇന്നറിയാം

- Advertisement -

മലപ്പുറം: 67-ാമത് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പാണ്ടിക്കാട്,മലപ്പുറം,ക്ലാരി,നിലമ്പൂര്‍ മൈതാനങ്ങളിലാണ് ഇന്ന് രാവിലെ 7.30ന് മുതല്‍ മത്സരം ആരംഭിക്കുന്നത്. നിലമ്പൂരില്‍ അരുണാചല്‍ പ്രദേശ് പോലീസും ബംഗാള്‍ പൊലീസും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഗ്രൂപ്പ് ജിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അരുണാചല്‍ പ്രദേശ് വരുന്നത്. അതേസമയം ബംഗാള്‍ പോലീസ് ശക്തരാണെങ്കിലും ഗ്രൂപ്പ് ജിയില്‍ നിന്നും കഷ്ടിച്ച രണ്ടാം സ്ഥാനക്കാരായാണ് വരവ്.

രണ്ടാം മത്സരത്തില്‍ മുന്നിന് സിആര്‍പിഎഫും തമിഴ്‌നാട് പോലീസും തമ്മിലാണ് മത്സരം. സിആര്‍പിഎഫ് കരുത്തരാണ്. തമിഴ്‌നാട് പോലീസ് കരുത്തരായ ഗോവയെ മറികടന്നാണ് രണ്ടാം സ്ഥാനം നേടി നോക്കൗട്ടിലെത്തിയത്. വൈകീട്ട് അഞ്ച് മണിക്ക് മൂന്നു മത്സരങ്ങള്‍ നടക്കും. ക്ലാരിയില്‍ മേഘാലയ പോലീസ് ആസാം റൈഫിള്‍സിനേയും പാണ്ടിക്കാട് ബിഎസ്എഫ് ജാര്‍ഖണ്ഡ് പോലീസിനേയും മലപ്പുറത്ത് കേരള പോലീസ് ത്രിപുര പോലീസിനേയും നേരിടും.

7.30ന് കരുത്തരായ മിസോറാം പോലീസ്-മണിപ്പൂര്‍ പോലീസിനേയും പഞ്ചാബ് പോലീസ് ഒഡീഷ പോലീസിനേയും സിഐഎസ്എഫ് -സിക്കിം പോലീസിനേയും നേരിടും. ഇന്ന് നടക്കുന്ന പതിനാറ് ടീമുകളുടെ മത്സരത്തില്‍ നിന്നും എട്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലിലെത്തും.

Advertisement