സിഞ്ചെങ്കോ മാഞ്ചസ്റ്റർ സിറ്റി വിടും

Newsroom

Img 20220618 201317
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്കായ സിഞ്ചെങ്കോ ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റി വിടും. ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്കായ കുക്കുറേയയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി സിഞ്ചെങ്കോയെ ക്ലബ് വിടാൻ അനുവദിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ സിഞ്ചെങ്കോ തുടരും എന്നാണ് കരുതുന്നത്. 25കാരനായ താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡും എവർട്ടണും ശ്രമിക്കുന്നുണ്ട്. എവർട്ടണിലേക്ക് താരം പോകാൻ ആണ് സാധ്യത കൂടുതൽ.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം സിഞ്ചെങ്കോ പലപ്പോഴും കഷ്ടപ്പെട്ടിരുന്നു‌. എങ്കിലും അവസരം ലഭിച്ചപ്പോൾ എല്ലാം നല്ല പ്രകടനങ്ങൾ നടത്താൻ സിഞ്ചെങ്കോയ്ക്ക് ആയിരുന്നു‌. 2016 മുതൽ താരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. പി എസ് വിയിൽ ലോണിലും കളിച്ചിട്ടുണ്ട്. ഉക്രൈൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.