ലൂസി ബ്രോൺസ് ഇനി ബാഴ്‌സലോണയുടെ താരം

ഇംഗ്ലീഷ് ദേശിയ താരം ലൂസി ബ്രോൺസിനെ ടീമിൽ എത്തിച്ചതായി ബാഴ്‌സലോണ വനിതാ പ്രഖ്യാപിച്ചു. താരവുമായ രണ്ടു വർഷത്തെ കരാറിൽ ആണ് ബാഴ്‌സലോണ എത്തിയിരിക്കുന്നത്. വനിതാ ഫുട്ബാളിൽ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളിൽ ഒരാളായ പ്രതിരോധ താരത്തിന്റെ വരവ് അടുത്ത സീസണിലും വിജയ കുതിപ്പ് തുടരാൻ ടീമിന് ഊർജമേകും.

മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന ബ്രോൺസിന്റെ നിലവിലെ കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. ഫ്രീ ട്രാൻസ്ഫർ വഴിയാണ് ബാഴ്‌സയുടെ ഭാഗമാകുന്നത്. സിറ്റിക്കൊപ്പം രണ്ട് എഫ്എ കപ്പ്, ഒരു വിമൻസ് സൂപ്പർ ലീഗ് എന്നിവ നേടാൻ ആയി.
20220618 203622
മുൻപ് ലിയോണിന് വേണ്ടി 2017 മുതൽ 2020 വരെ ഇറങ്ങിയ താരം മൂന്ന് ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്. ലിയോണിലേക്ക് ചേക്കേറുന്നതിന്ന് മുൻപും സിറ്റി താരമായിരുന്ന ബ്രോൺസ്, ഫ്രഞ്ച് ടീമുമായുള്ള കരാർ അവസാനിച്ചതോടെ സിറ്റിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

യുവേഫയുടെ വിമൻസ് ഫുട്ബോളർ ഓഫ് ദ് ഇയർ ആയ ആദ്യ ഇംഗ്ലീഷ് വനിതാ താരമാണ് ലൂസി. 2020ലെ ഏറ്റവും ഫിഫയുടെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള അവാർഡും തേടിയെത്തി.