വെങ്കിടേഷ് അയ്യര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കണം – രോഹിത് ശര്‍മ്മ

Indiavenkateshiyer

ഇന്ത്യയുടെ മികച്ചൊരു ഭാവി താരമാണ് വെങ്കിടേഷ് അയ്യര്‍ എന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താരത്തിന്റെ കരിയറിന്റെ തുടക്ക ദിവസങ്ങളാണെന്നതും അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയ്ക്കായി താരത്തിനെ കഴിയുന്ന സമയത്തെല്ലാം കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ശ്രദ്ധ താരത്തില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും താരത്തിനെ കൂടുതൽ ബൗളിംഗ് അവസരം ലഭിയ്ക്കുന്നുവെന്നും തങ്ങള്‍ ഉറപ്പാക്കുവാന്‍ ശ്രമിക്കുമെന്നും രോഹിത് ശര്‍മ്മ സൂചിപ്പിച്ചു.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇന്നലെ മാത്രമാണ് വെങ്കിടേഷ് അയ്യര്‍ക്ക് ബൗളിംഗ് അവസരം ലഭിച്ചത്. ഇന്നലെ മൂന്നോവറിൽ നിന്ന് താരം 12 റൺസ് വിട്ട് നല്‍കി ആഡം മിൽനെയെ പുറത്താക്കി തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ സിദാൻ ഇല്ല
Next articleഓർടിസ് പരിക്ക് മാറി എത്തി, ഇന്ന് ഗോവയ്ക്ക് വേണ്ടി കളിക്കും