“ഡേവിഡ് മോയ്സിന്റെ മകളല്ല താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള കാരണം” – സാഹ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റൽ പാലസിന്റെ താരമായ സാഹ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള കാരണം മുൻ പരിശീലകൻ ഡേവിഡ് മോയ്സിന്റെ മകളല്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വിഷാദത്തിലേക്ക് തള്ളി വിട്ടതാണെന്നും വ്യക്തമാക്കി. ഡേവിഡ് മോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ കാലത്തായിരുന്നു സാഹ യുണൈറ്റഡിൽ ഉണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് ഡേവിഡ് മോയിസിന്റെ മകളുമായി സാഹയ്ക്ക് ബന്ധമുണ്ടായിരുന്നതായും അത് കാരണമാണ് ഡേവിഡ് മോയ്സ് സാഹയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തനിക്ക് ഡേവിഡ് മോയിസിനെ മകളുമായി ബന്ധമുണ്ടായിരുന്നു എന്നത് തീർത്തും അടിസ്ഥാനരഹിതമായ വാർത്ത ആണെന്ന് സാഹ പറഞ്ഞു. എന്നാൽ ഇങ്ങനെ അഭ്യൂഹങ്ങൾ വന്നപ്പോഴൊന്നും ഒരു ആളും തന്നെ ന്യായീകരിക്കാൻ വേണ്ടി എത്തിയില്ല എന്നത് സങ്കടത്തിലാഴ്ത്തി എന്ന് സാഹ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തനിക്ക് ഒരു കാറു പോലു തന്നില്ല എന്നും തന്റെ ജീവിതത്തിൽ എവിടെയും ഇത്ര അവഗണന താൻ നേരിട്ടിട്ടില്ല എന്നും വിൽഫ്രഡ് സാഹ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നപ്പോൾ തനിക്ക് പണം ഉണ്ടായിരുന്നു. പക്ഷെ സന്തോഷം ഉണ്ടായിരുന്നില്ല. പണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആരും തന്റെ വിഷമങ്ങൾ കാണാൻ നിന്നില്ല എന്നും സാഹ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം അനുഭവങ്ങളാണ് തന്നെ കരുത്തനാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.