ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ പരാജയങ്ങൾ അവസാനിപ്പിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ആസ്റ്റൺ വില്ലക്ക് എതിരെ അവർ 1-1 നു സമനില പിടിക്കുക ആയിരുന്നു. സമനിലയോടെ ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് പുറത്ത് കടക്കാൻ ഫോറസ്റ്റിന് ആയി. വില്ല ആധിപത്യം കണ്ട മത്സരത്തിൽ പലപ്പോഴും ഫോറസ്റ്റ് അവസരങ്ങൾ തുറന്നു. 15 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റിന്റെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ ഇമ്മാനുവൽ ഡെന്നിസ് ഫോറസ്റ്റിന് മുൻതൂക്കം സമ്മാനിച്ചു.
22 മത്തെ മിനിറ്റിൽ വില്ലയുടെ സമനില ഗോൾ വന്നു. ബോക്സിന് പുറത്ത് ലഭിച്ച പന്ത് പിടിച്ചെടുത്ത 37 കാരനായ ആഷ്‌ലി യങ് തന്റെ സുവർണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു അതുഗ്രൻ റോക്കറ്റ് ഷോട്ടിലൂടെ വില്ലക്ക് സമനില നൽകുക ആയിരുന്നു. ഇടക്ക് വാറ്റ്ക്ൻസ് പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടർന്നും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചു എങ്കിലും മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. നിലവിൽ വില്ല ലീഗിൽ പതിനാറാം സ്ഥാനത്ത് ആണ്.