ഇന്ന് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ അങ്കം, എതിരാളിയായി അമേരിക്ക

ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ഇന്ന് നമ്മുടെ ആദ്യ മത്സരമാണ്. ഒഡീഷയിലെ കലിംഗയിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ യുവനിര വനിതാ ഫുട്ബോളിലെ വലിയ ശക്തിയായ അമേരിക്കയെ നേരിടും. രാത്രി 8 മണിക്കാണ് മത്സരം. ഗ്രൂപ്പ് എയിൽ ബ്രസീലിനും അമേരിക്കക്കും മൊറോക്കോയ്ക്കും ഒപ്പം ഇറങ്ങേണ്ട ഇന്ത്യക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല.

20221010 171838

എങ്കിലും നല്ലൊരു ഭാവി ഞങ്ങൾക്ക് ഉണ്ടെന്ന് കാണിക്കാനും ഇന്ത്യൻ ഫുട്ബോളിന് ഒരു പ്രതീക്ഷ നൽകാനും ആയാകും ടീം ഇന്ന് പോരാടുക. ഗോവ, ഭുവനേശ്വർ, മുംബൈ എന്നിവിടങ്ങളിൽ ആയാണ് ടൂർണമെന്റ് നടക്കുന്നത്‌. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ ഭുവനേശ്വരിൽ ആണ് നടക്കുക.

16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മൂന്നാഴ്ച നീണ്ടുനിൽക്കും. ഫൈനൽ ഒക്ടോബർ 30-ന് നടക്കുംസ്വീഡിഷ് ഫുട്ബോൾ മാനേജർ തോമസ് ഡെന്നർബിയാണ് ടീമിനെ നയിക്കുന്നത്‌