പ്രീമിയർ ലീഗിൽ ചുവപ്പ് കാർഡ് കിട്ടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ആഷ്‌ലി യങ്

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുന്ന ഏറ്റവും പ്രായം കൂടിയ താരമായി എവർട്ടൺ താരം ആഷ്‌ലി യങ്. ബ്രൈറ്റണിനു എതിരെ രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ ആണ് യങ് ചുവപ്പ് കാർഡ് കണ്ടത്. മിറ്റോമയെ ഉറച്ച ഗോൾ അവസരം തടഞ്ഞു ഫൗൾ ചെയ്തതിനു ആണ് താരത്തിന് ചുവപ്പ് കാർഡ് കണ്ടത്.

യങ്
ആഷ്‌ലി യങ്

39 വയസ്സും 39 ദിവസവും പ്രായമുള്ള മുൻ ഇംഗ്ലീഷ് താരം ഇതോടെ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടുക ആയിരുന്നു. പ്രീമിയർ ലീഗിൽ രണ്ടു പതിറ്റാണ്ടിൽ അധികം കാലത്തെ അനുഭവ പരിചയം ഉള്ള മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ല, വാട്ഫോർഡ് താരം ഇതോടെ അടുത്ത മൂന്നു കളികളിൽ നിന്നു സസ്‌പെൻഷൻ നേരിടും.