യുവ പ്രതീക്ഷയായ ടിനോ അഞ്ചു വർഷം കൂടെ ചെൽസിയിൽ

- Advertisement -

ചെൽസി യൂത്ത് സ്ക്വാഡുകളിലെ വലിയ പ്രതീക്ഷയായ ടിനോ അഞ്ചോരിൻ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 18കാരനായ താരം അഞ്ചു വർഷത്തെ കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയ താരമാണ് ടിനോ. ലീഗ് കപ്പിൽ ഗ്രിംസ്ബി ടൗണിനെതിരായ വിജയത്തിൽ ആയിരുന്നു ടിനോയുടെ അരങ്ങേറ്റം. എവർട്ടണെതിരായ മത്സരത്തിലൂടെ പ്രീമിയർ ലീഗിലും അരങ്ങേറിയിരുന്നു.

ചെൽസി യൂത്ത് സ്ക്വാഡിലെ ടോപ്പ് സ്കോറർ ആണ് ടിനോ. വരുന്ന വർഷങ്ങളിൽ ചെൽസിയുടെ പ്രധാന ഗോളടിക്കാരൻ ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തന്റെ ആറാം വയസ്സു മുതൽ ചെൽസിയിൽ ടിനോ ഉണ്ട്. താൻ വളർന്ന ക്ലബിൽ ഇത്ര വലിയ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് എന്ന് ടിനോ പറഞ്ഞു.

Advertisement