എ ടി കെ മോഹൻ ബഗാൻ!! ക്ലബിന് പുതിയ പേര്!!

മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയും കൂടെ ലയിച്ച് ഉണ്ടായ പുതിയ ക്ലബിന് പേരായി. രണ്ട് ക്ലബിന്റെയും പേര് ഉൾക്കൊള്ളിച്ച് എ ടി കെ മോഹൻ ബഗാൻ എന്നാണ് പുതിയ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ പേരിൽ ആകും ക്ലബ് ഐ എസ് എല്ലിൽ കളിക്കുക. ഐ എസ് എൽ ക്ലബായ എ ടി കെ കൊൽക്കത്തയും ഐ ലീഗ് ക്ലബായ മോഹൻ ബഗാനും തമ്മിലുള്ള ലയനം രണ്ട് മാസം മുമ്പ് ഔദ്യോഗികമായിരുന്നു. എ ടി കെ കൊൽക്കത്തയുടെ ഉടമകളായ ആർ പി എസ് ജി ഗ്രൂപ്പ് മോഹൻ ബഗാനെ വാങ്ങിയതോടെ രണ്ട് ക്ലബുകളും ഒരൊറ്റ ക്ലബായി മാറുകയായിരുന്നു.

ടീമിന്റെ പേര് തീരുമാനമായതോടെ ഇനി ജേഴ്സിയും ലോഗോയും ആയിരിക്കും ആരാധകർ കാത്തിരിക്കുന്ന കാര്യം. മോഹൻ ബഗാനെയും എ ടി കെയുടെയും ആരാധകരെ തൃപ്തിപ്പെടുത്തുന്ന ലോഗോ കണ്ടെത്താൻ ആണ് ക്ലബ് ഉടമകൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇതും ഉടനെ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleചിൽവെലിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്
Next articleയുവ പ്രതീക്ഷയായ ടിനോ അഞ്ചു വർഷം കൂടെ ചെൽസിയിൽ