ഓസ്‌ട്രേലിയക്ക് ഏറ്റവും വലിയ വെല്ലുവിളി കുൽദീപ് യാദവ് : ഇയാൻ ചാപ്പൽ

- Advertisement -

ബോർഡർ – ഗാവസ്‌കർ ട്രോഫിയിൽ ഈ വർഷം അവസാനം ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഓസ്‌ട്രേലിയക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. കുൽദീപ് യാദവിന്റെ റിസ്റ്റ് സ്പിൻ ബൗളിംഗ് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാണെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.

അതെ സമയം ഓസ്‌ട്രേലിയൻ പര്യടനത്തിന് വേണ്ടി സ്പിന്നര്മാരെ തിരഞ്ഞെടുക്കുന്നത് സെലക്ടർമാർക്ക് തലവേദനയാവുമെന്നും ചാപ്പൽ പറഞ്ഞു. അശ്വിന് ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡ് ഇല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ മികച്ച റെക്കോർഡ് ആണെന്നും ജഡേജയുടെ ഓൾ റൌണ്ട് പ്രകടനവും മികച്ച ബൗളിങ്ങും ടീമിൽ ഇടം നേടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ചാപ്പൽ പറഞ്ഞു.

Advertisement