തന്റെ യുണൈറ്റഡ് കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹെയ. ന്യൂ കാസിലിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പാനിഷ് ഗോൾ കീപ്പർ.
“ഇത് അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല. ഈ ഒരു കളിയിലെ പ്രകടനം മാത്രമല്ല, ഈ സീസണിൽ ആകെ പ്രകടനം അംഗീകരിക്കാവുന്ന ഒന്നല്ല. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഞാൻ യുണൈറ്റഡിൽ വന്ന ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്”എന്നാണ് നിലവിൽ യുണൈറ്റഡ് ടീമിലെ സീനിയർ താരങ്ങളിൽ ഒരാൾ കൂടിയായ ഡി ഹെയ ലറഞ്ഞത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ പറ്റാത്ത അവസ്ഥയിലാണ് ടീം എന്നും ഡി ഹെയ കൂട്ടി ചേർത്തു.
നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ലീഗ് തുടക്കമാണ് നേടിയത്. ഇന്നത്തെ തോൽവിയോടെ പരിശീലകൻ ഒലെയുടെ ഭാവിയും തുലാസിലാണ്.