ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ തന്റെ ഗോൾ അടി മികവ് തുടർന്ന് ക്രിസ് വുഡ്. വുഡ് നേടിയ ഇരട്ടഗോൾ മികവിൽ 3-1 നു എന്ന സ്കോറിന് ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയവും കുറിച്ചു. ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ഗോൾ നേടിയ വുഡ് 47 മത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്സന്റെ പാസിൽ നിന്നു രണ്ടാം ഗോളും നേടി.
42 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്‌സ് വൈറ്റിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ക്ലബിന് ആയി തന്റെ ആദ്യ ഗോൾ നേടിയ ഡാൻ എന്റോയെ ആണ് ഫോറസ്റ്റ് ഗോൾ വേട്ട പൂർത്തിയാക്കിയത്. 78 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പുതിയ താരം ഇഗോർ തിയാഗോയാണ് ബ്രന്റ്ഫോർഡിന് ആയി ആശ്വാസ ഗോൾ നേടിയത്. നിരവധി താരങ്ങളെയും പരിശീലകനെയും ട്രാൻസ്ഫർ വിപണിയിൽ നഷ്ടമായ ബ്രന്റ്ഫോർഡിന് കഠിനമായ ദിനങ്ങൾ ആണ് വരാനുള്ളത് എന്ന സൂചന ആയിരുന്നു ഈ മത്സരം.