പെനാൽറ്റി നഷ്ടപ്പെടുത്തി ജോഷ്വാ കിങ്, വോൾവ്‌സിനെതിരെ സമനിലയുമായി ബേൺമൗത്ത്‌

മൂന്നു പെനാൽറ്റികൾ പിറന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്‌സും ബേൺമൗത്തും സമനിയിൽ പിരിഞ്ഞു. ഇരു ടീമുകളും പെനാൽറ്റിയിൽ നിന്നും ഓരോ ഗോൾ വീതം നേടുകയായിരുന്നു.

ജോഷ്വാ കിങിലൂടെ ബേൺമൗത്ത്‌ ആണ് ആദ്യം ഗോൾ പട്ടികയിൽ മുന്നിൽ എത്തിയത്. ജാവോ മൗറിഞ്ഞോയുടെ ഫൗളിൽ റഫറി പെനാൽറ്റി വിധിച്ചപ്പോൾ ജോഷ്വാ അനായാസം പന്ത് വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ റയാൻ ഫ്രേസർ നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി ജോഷ്വാ കിങ് പാഴാക്കിയതോടെ വോൾവ്‌സിനു ഒരു ഗോളിൽ ഒതുങ്ങേണ്ടി വന്നു. ബോക്സിനു വെളിയിൽ വെച്ച് നടത്തിയ ഫൗളിന് ആയിരുന്നു റഫറി പെനാൽറ്റി വിധിച്ചത്.

മറുവശത്തു വോൾവ്‌സ് പൊരുതി നിന്നാണ് അവസാന നിമിഷം സമനില നേടിയത്. 83ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ജിംനെസ് ആണ് വോൾവ്‌സിനു അർഹിച്ച ഒരു പോയിന്റ് നേടി കൊടുത്തത്. ഇതോടെ 27 മത്സരങ്ങളിൽ നിന്നും വോൾവ്‌സിനു 40 പോയിന്റും ബേൺമൗത്തിനു 34 പോയിന്റും ആണുള്ളത്.

Previous articleഹഡേഴ്സ്ഫീൽഡിനെ പടുകുഴിയിലേക്ക് വീഴ്ത്തി ന്യൂ കാസിലിന് ജയം
Next articleബൊറൂസിയ പാർക്കിൽ വോൾഫ്സ്ബർഗിന്റെ സർജിക്കൽ സ്ട്രൈക്ക്