ബൊറൂസിയ പാർക്കിൽ വോൾഫ്സ്ബർഗിന്റെ സർജിക്കൽ സ്ട്രൈക്ക്

ബുണ്ടസ് ലീഗയിൽ തകർപ്പൻ വിജയവുമായി വോൾഫ്സ്ബർഗ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനെ ബൊറൂസിയ പാർക്കിൽ പാർക്കിൽ വോൾഫ്സ്ബർഗ് പരാജയപ്പെടുത്തിയത്. ക്ലിനിക്കൽ പ്രിസിഷനിലൂടെയായിരുന്നു വോൾഫ്‌സിന്റെ ആധികാരികമായ വിജയം. ആദ്മിർ മെഹ്‌മീദി ഇരട്ട ഗോളുകളും യാനിക്ക് ഗെർഹാർട് ഒരു ഗോളും നേടി.

ജയമില്ലാത്ത ലീഗയിലെ മൂന്നാം മത്സരമാണ് ഗ്ലാഡ്ബാക്കിനിത്. ഈ സീസണിൽ ആദ്യമായിട്ടാണ് തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഗ്ലാഡ്ബാക്ക് വിജയിക്കാതിരിക്കുന്നത്. ഇന്നത്തെ ജയത്തോടു കൂടി വോൾഫ്സ്ബർഗ് മുപ്പത്തിയെട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. അതെ സമയം ബയേണിന് എട്ടു പോയന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് ഗ്ലാഡ്ബാക്ക്. ഗ്ലാഡ്ബാക്കിനെ മറികടന്നു മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ലെപ്‌സിഗിന് അവസരമുണ്ട്.

Previous articleപെനാൽറ്റി നഷ്ടപ്പെടുത്തി ജോഷ്വാ കിങ്, വോൾവ്‌സിനെതിരെ സമനിലയുമായി ബേൺമൗത്ത്‌
Next articleറാങ്കിംഗിലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി