ഹഡേഴ്സ്ഫീൽഡിനെ പടുകുഴിയിലേക്ക് വീഴ്ത്തി ന്യൂ കാസിലിന് ജയം

പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഹഡേഴ്സ്ഫീൽഡിനെ തോൽപ്പിച്ച് ന്യൂ കാസിൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂ കാസിലിന്റെ ജയം. ആദ്യ പകുതിയുടെ 20മത്തെ മിനുട്ടിൽ ടോമി സ്മിത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഹഡേഴ്സ്ഫീൽഡിന്റെ നില പരുങ്ങലിലായിരുന്നു.

ആദ്യ പകുതിയുടെ തുടക്കത്തിൽ ഹഡേഴ്സ്ഫീൽഡാണ് ന്യൂ കാസിലിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാൽ സ്മിത്ത് ചുവപ്പ് കാർഡ് കണ്ടതോടെ ന്യൂ കാസിൽ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ ആദ്യ ഗോളിന് വേണ്ടി അവർ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു.

രണ്ടാം പകുതി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ ന്യൂ കാസിൽ മത്സരത്തിൽ മുൻപിലെത്തി. റോണ്ടനാണ് ന്യൂ കാസിലിന്റെ ഗോൾ നേടിയത്. ഹെയ്ഡന്റെ പാസിൽ നിന്നാണ് റോണ്ടൻ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അധികം താമസിയാതെ ന്യൂ കാസിൽ ലീഡ് ഇരട്ടിയാക്കി. ഇത്തവണ റോണ്ടന്റെ പാസിൽ നിന്ന് പെരസ് ആണ് ഗോൾ നേടിയത്. സ്വന്തം ഗ്രൗണ്ടിൽ ന്യൂ കാസിലിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമായിരുന്നു ഇത്. തോൽവിയോടെ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള ഹഡേഴ്സ്ഫീൽഡിന്റെ നില കൂടുതൽ പരുങ്ങലിലായി.

Previous articleവാക്കുകൾ ഇല്ല മെസ്സി!! അത്ഭുത ഹാട്രിക്കിൽ ബാഴ്സയെ പിടിച്ചുയത്തി മിശിഹാ
Next articleപെനാൽറ്റി നഷ്ടപ്പെടുത്തി ജോഷ്വാ കിങ്, വോൾവ്‌സിനെതിരെ സമനിലയുമായി ബേൺമൗത്ത്‌