“റൂബൻ നെവസിനെ വോൾവ്സിൽ നിർത്താൻ വേണ്ടതല്ലാം ചെയ്യുന്നുണ്ട്”

Newsroom

20220813 124046
Download the Fanport app now!
Appstore Badge
Google Play Badge 1

വോൾവ്സിന്റെ മധ്യനിര താരം റൂബൻ നെവസിനെ ക്ലബിൽ നിർത്താൻ വേണ്ടത് എല്ലാം ക്ലബ് ചെയ്യുന്നുണ്ട് എന്ന് വോൾവ്സ് പരിശീലകൻ ബ്രൂണോ ലാഹെ. റൂബൻ നെവസിനായി യൂറോപ്പിലെ പല വലിയ ക്ലബുകളും രംഗത്ത് ഉണ്ട്. താരം ഇതുവരെ പുതിയ കരാർ ഒപ്പുവെച്ചിട്ടുമില്ല. എന്നാൽ നെവസ് ക്ലബിനൊപ്പം ഉണ്ട് എന്നതിൽ താൻ വളരെ സന്തോഷവാൻ ആണ് എന്ന് പരിശീലകൻ പറയുന്നു. നെവസിന് പുതിയ കരാർ നൽകും എന്നും അതിനായി ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുക ആണെന്നും ലാഹെ പറഞ്ഞു.

നെവസിനെ നിലനിർത്താൻ ആയി ആരാധകർ ആവശ്യപ്പെടുകയും ചാന്റ്സ് പാടുകയും ചെയ്യുന്നുണ്ട്. അത് നമ്മൾ കാണുന്നു. നെവസിനെ ഇവിടെ നിലനിർത്തി കൊണ്ട് സീസൺ തുടങ്ങാൻ ഞങ്ങളെ കൊണ്ട് ആവുന്നത് ഒക്കെ നമ്മൾ ചെയ്യും എന്ന് വോൾവ്സ് കോച്ച് പറയുന്നു. ഓഗസ്റ്റിൽ താരം ക്ലബ് വിടുമോ എന്ന ഭീതിയിലാണ് വോൾവ്സ് ഇപ്പോൾ.

Story Highlight; Wolves Trying hard to keep Ruben Neves