“റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും, അതിനു ശേഷം വിരമിക്കും” – ആഞ്ചലോട്ടി

Newsroom

20220813 165615
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് പരിശീലകനായി കാർലോ ആഞ്ചലോട്ടി തന്റെ വിരമിക്കാനുള്ള പ്ലാൻ വ്യക്തമാക്കി. റയൽ മാഡ്രിഡ് ആയിരിക്കും തന്റെ അവസാന ക്ലബ് എന്ന് ആഞ്ചലോട്ടി ഇന്ന് വ്യക്തമാക്കി. തന്നെ സംബന്ധിച്ചടുത്തോളം ഇത് അവസാന ക്ലബ് ആയിരിക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. റയൽ മാഡ്രിഡിനെക്കാൾ വലിയ ക്ലബ് വേറെ ഇല്ല. അതുകൊണ്ട് ഇവിടെ കരിയർ അവസാനിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് ആഞ്ചലോട്ടി പറഞ്ഞു.

ആഞ്ചലോട്ടിക്ക് ഇനി 2 വർഷത്തെ കരാർ കൂടെ റയൽ മാഡ്രിഡിൽ ഉണ്ട്. അതു കഴിഞ്ഞ് അദ്ദേഹം കരാർ പുതുക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ നേടിയ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള പരിശീലകൻ ആണ് ആഞ്ചലോട്ടി. ചെൽസി, യുവന്റസ്, മിലാൻ, പി എസ് ജി, നാപോളി, ബയേൺ, എവർട്ടൺ തുടങ്ങി പല പ്രമുഖ ക്ലബുകളെയും ആഞ്ചലോട്ടി പരിശീലിപ്പിച്ചിട്ടുണ്ട്.

Story Highlight: Ancelotti has confirmed that he will end his career with the Real Madrid