അവസാന നിമിഷ ഗോളിൽ വോൾവ്സിനെ വീഴ്ത്തി ഷെഫീൽഡ്

- Advertisement -

ഷെഫീൽഡ് യുണൈറ്റഡിന്റെ യൂറോപ്യൻ സ്വപ്നങ്ങൾ സജീവമായി. ഇന്ന് നടന്ന നിർണായ പോരാട്ടത്തിൽ ഷെഫീൽഡ് യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ 93ആം മിനുട്ടിലെ ഗോളാണ് ഷെഫീൽഡിന് മൂന്ന് പോയന്റ് നൽകിയത്. ഗോൾ രഹിതമായ മത്സരത്തിൽ 93ആം മിനുട്ടിൽ ജോൺ ഈഗന്റെ ഹെഡറാണ് വോൾവ്സിന്റെ ഹൃദയം തകർത്തത്‌.

ഈ പരാജയം വോൾവ്സിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. നാലാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാൾ ഏഴ് പോയന്റ് പിറകിലാണ് വോൾവ്സ് ഇപ്പോൾ ഉള്ളത്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിക്കുകയാണെങ്കിൽ അവരുമായുള്ള ഒഓയന്റ് വ്യത്യാസവും ആറാകും. എന്നാൽ ഇന്നത്തെ ജയം പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ തന്നെ യൂറോപ്യൻ മത്സരങ്ങൾക്ക് യോഗ്യതാ നേടാമെന്ന പ്രതീക്ഷ ഷെഫീൽഡിന് നൽകും. 51 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഷെഫീൽഡ് ഇപ്പോൾ ഉള്ളത്.

Advertisement