ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വില്ലാ പാർക്കിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. വില്ലയുടെ ഗ്രൗണ്ടായ വില്ലാ പാർക്കിലാകും മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ മത്സരം വിജയിച്ചെ മതിയാകു. ജയിച്ചാൽ അവർക്ക് നാലാം സ്ഥാനത്തേക്കുള്ള ദൂരം ഒരു പോയന്റാക്കി കുറക്കാം. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റി ആഴ്സണലിനോട് സമനില വഴങ്ങിയതോടെ യുണൈറ്റഡിന് പ്രതീക്ഷകൾ വന്നിരുന്നു.

എന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാകില്ല. ആസ്റ്റൺ വില്ലയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്‌. റിലഗേഷൻ പോരാട്ടത്തിൽ ഉള്ള വില്ലയ്ക്ക് ഒരു പരാജയം അവരുടെ പ്രീമിയർ ലീഗിൽ നിൽക്കാമെന്ന പ്രതീക്ഷക്ക് വൻ തിരിച്ചടിയായി മാറും. പ്രീമിയർ ലീഗ് പുനരാരംഭിച്ച ശേഷം ജയമില്ലാതെ നിൽക്കുകയാണ് ആസ്റ്റൺ വില്ല‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.

യുണൈറ്റഡ് നിരയിൽ ഇന്ന് സെന്റർ ബാക്ക് ലിൻഡെലോഫ് ഉണ്ടാകില്ല. പരിക്കേറ്റ ലിൻഡലോഫിന് പകരം എറിക് ബയി ആകും ഇന്ന് മഗ്വയറിനൊപ്പം ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിലെ താരങ്ങക്കുടെ ഫോമിലാകും ഒലെ ഗണ്ണാർ സോൾഷ്യറിന്റെ പ്രതീക്ഷ‌. ഇന്ന് രാത്രി 12.45നാണ് മത്സരം.

Previous articleഅവസാന നിമിഷ ഗോളിൽ വോൾവ്സിനെ വീഴ്ത്തി ഷെഫീൽഡ്
Next article“നെയ്മർ ബാഴ്സലോണ വിട്ടത് പണത്തിന് വേണ്ടി മാത്രം” – ജുനിഞ്ഞോ